സഊദിയിൽ എത്തിയിട്ട് ഏഴ് വർഷം, ഇത് വരെ നാട്ടിൽ പോയില്ല,ചെമ്മലശ്ശേരി സ്വദേശിയുടെ അവസാന മടക്കം ചേതനയറ്റ ശരീരമായി
Pulamanthole vaarttha
മങ്കട സ്വദേശി ആയിരുന്ന ഇദ്ദേഹം ചെമ്മലശ്ശേരി യിലായിരുന്നു താമസം
റിയാദ്: തൊഴിൽ വിസയിൽ റിയാദിലെത്തിയ ശേഷം നാട്ടിൽ പോയിട്ടില്ല, ഒടുവിൽ മടങ്ങുന്നത് ചേതനയറ്റ ശരീരമായി. 13 ദിവസം മുമ്പ് റിയാദിലെ താമസസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി തെക്കത്ത് വീട്ടിൽ ഹരിദാസിന്റെ (63) മൃതദേഹമാണ് നാട്ടിൽ കൊണ്ടു പോകുന്നത്.ഏഴു വർഷത്തിന് ശേഷമാണ് ഈ മടക്കം. എയർ ഇന്ത്യ എക്സ് വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ട് എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. പരേതരായ കുട്ടികൃഷ്ണൻ, സരോജനി അമ്മ എന്നിവരാണ് മാതാപിതാക്കൾ.മൃദുലയാണ് ഭാര്യ, ഏക മകൻ: പ്രണവ്. ഏഴ് വർഷം മുമ്പ് റിയാദിലെത്തിയ ഹരിദാസിന് എക്സിറ്റ് 23ലെ ഖുറൈസ് മാളിലായിരുന്നു ജോലി. പലവിധ കാരണങ്ങളാൽ നാട്ടിലേക്കുള്ള യാത്രനീണ്ടു. അതിനിടെ 13 ദിവസം മുമ്പ് റിയാദ് ശുമൈസിയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദിലുള്ള മാതൃസഹോദരി പുത്രൻ പ്രസാദ് കെ.എം.സി.സി പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. ഔദ്യോഗിക നടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ഷറഫുദ്ദീൻ ചേളാരി, നസീർ കണ്ണേരി എന്നിവർ നേതൃത്വം നൽകി.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved