വരയും ഈണവും ബാക്കി… അനഘ മടങ്ങി വേദനകൾ ഇല്ലാത്ത ലോകത്തേക്ക്
Pulamanthole vaarttha
കൊളത്തൂർ : വയനാട് ദുരന്തമുണ്ടായപ്പോൾ ഉള്ളുകലങ്ങി അവൾ ചിത്രംവരച്ചു, പിന്നെ പതിയെ പാടി. വെങ്ങാട് ആലുംകൂട്ടത്തിൽ വീട്ടിലെ അനഘ(16) ലോകത്തോട് വിടപറയുമ്പോൾ അവൾ കോറിയിട്ട ചിത്രങ്ങളും പാടിയ പാട്ടുകളും പ്രിയപ്പെട്ടവർക്കെല്ലാം നനവാർന്ന സ്മരണകളാകുന്നു. ജന്മനാ അരയ്ക്കുതാഴെ തളർന്ന അവൾ ഇച്ഛാശക്തികൊണ്ട് പരിമിതികളെ മറികടന്ന് അധ്യാപരുടെയും സഹപാഠികളുടെയും പ്രിയപ്പെട്ടവളായിരിക്കെയാണ് വിടപറഞ്ഞത് . കൊളത്തൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ അനഘ ന്യൂമോണിയ ബാധിച്ച് ചൊവ്വാഴ്ചയാണ് മരിച്ചത്. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ പോലുമാകാത്ത അവൾക്ക് ക്ലാസ് മുടക്കുന്നത് ഇഷ്ടമേയല്ല. അതുകൊണ്ടു തന്നെ ഓട്ടോറിക്ഷയിലാണ് എന്നും സ്കൂളിലേക്കുള്ള വരവും പോക്കും. അമ്മ രമണി യാത്രയിൽ കൂടെയുണ്ടാകും. സ്കൂളിലും വീട്ടിലും അവൾക്കായി പ്രത്യേകം വീൽചെയറുകളുമുണ്ട്. സാമ്പത്തിക പരാധീനതകൾക്കിടയിലും മകളുടെ ഇഷ്ടങ്ങളെല്ലാം നടത്തിക്കൊടുക്കാൻ മാതാപിതാക്കൾ എപ്പോഴും മുൻപിലുണ്ടായിരുന്നു. പഠനത്തിൽ മിടുക്കിയായ അനഘ ചിത്രരചനയിലും തിളങ്ങി. തനിക്കുകിട്ടുന്ന സ്നേഹത്തിന്റെയും പരിഗണനയുടെയും ഇരട്ടി അവൾ അധ്യാപകർക്കും സുഹൃത്തുക്കൾക്കും തിരിച്ചു നൽകി. അനഘയുടെ ആകസ്മിക വിയോഗത്തിൽ സ്കൂൾ സ്റ്റാഫ്, പി.ടി.എ., എസ്.എം.സി. സംയുക്ത യോഗം അനുശോചനം രേഖപ്പെടുത്തി. വിദ്യാലയത്തിന് അവധി നൽകി. വിവിധ രംഗങ്ങളിൽ മികവോടെ നിന്ന മിടുക്കിക്കുട്ടിയെ നഷ്ടമായതിന്റെ വേദനയിലാണ് വീടും നാടും സ്കൂളും
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved