പാലക്കാട് വൻ സ്പിരിറ്റ് വേട്ട; 2000 ലിറ്ററിലധികം പിടികൂടി
Pulamanthole vaarttha
പാലക്കാട് : പാലക്കാട് എരുത്തേമ്പതിയിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി. എല്ലപ്പെട്ടാൻകോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിൻ തോപ്പില്‍ നിന്നാണ് കന്നാസുകളിലാക്കി സൂക്ഷിച്ച 2000 ലിറ്ററിലധികം സ്പിരിറ്റ് കേരള പൊലീസ് പിടികൂടിയത്.സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി.
തമിഴ്നാട്ടിലെ കള്ളാകുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിന് പിന്നാലെ ചെക്ക് പോസ്റ്റുകളിലും അതിർത്തി ഗ്രാമങ്ങളിലും കേരള പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, എരുത്തേമ്ബതി എല്ലപെട്ടാൻകോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിൻതോപ്പില് പരിശോധന നടത്തുന്നതിനിടയിലാണ് വൻ സ്പിരിറ്റ് ശേഖരം പോലീസ് കണ്ടെത്തിയത്. 32 ലിറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് കന്നാസുകളിലാക്കി രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റാണ് തെങ്ങിൻ തോപ്പില്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ തെങ്ങിൻതോപ്പിലെ ജീവനക്കാരനായ ഒരാളെ ചിറ്റൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കള്ളില്‍ ചേർക്കാനായി എത്തിച്ച സ്പിരാറ്റണ് കണ്ടെത്തിയതെന്നും, സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കൂടുതല്‍ പേർക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved