സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു
Pulamanthole vaarttha
കൊപ്പം,:വിളയൂർ, നടുവട്ടം സ്കൂളുകളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൊപ്പം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. പട്ടാമ്പി മണ്ഡലം MLA..മുഹമ്മദ് മുഹ്സിൻ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. കേരളം രാജ്യത്തിന് നൽകിയ ഏറ്റവും നല്ല സംഭാവനകളിൽ ഒന്നാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ്.

അച്ചടക്കവും ലക്ഷ്യബോധവും രാജ്യസ്നേഹവും, നിയമം പാലിക്കുകയും സാമൂഹ്യ സേവനത്തിന് സദാസന്നദ്ധവുമായ ഒരു മികച്ച തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് എസ് പി സി ക്ക് ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു .

വളരെ ചടുലമായി മാർച്ച് പാസ്റ്റിൽ പങ്കെടുത്ത എസ് പി സി കേഡറ്റുകൾ ഹൃദ്യമായ ദൃശ്യവിരുന്നാണ് കാണികൾക്ക് ഒരുക്കിയത്. രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയാണ് കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡ് നടത്തിയത്

തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved