മഹല്ല് കമ്മിറ്റിയില്‍ നിന്ന് ഊര് വിലക്ക്; മൊബൈല്‍ ടവറിന് മുകളില്‍ കയറി മദ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി
Pulamanthole vaarttha
തിരുനാവായ : മഹല്ല് കമ്മിറ്റിയില്‍ നിന്ന് 2010 മുതല്‍ ഊര് വിലക്കിയതിനെ തുടർന്ന് മൊബൈല്‍ ടവറിന് മുകളില്‍ കയറി മദ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി .തിരുന്നാവായ സ്വദേശി ടി.കെ മുഹമ്മദ് ആണ് മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. എസ്പിക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ടി.കെ മുഹമ്മദ് പറയുന്നു. ഇന്ന് വൈകിട്ട് നാലരയോടെയാണ് മലപ്പുറം കോട്ടക്കുന്നിലെ മൊബൈല്‍ ടവറിന് മുകളില്‍ മദ്യവയസ്കൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സും പോലീസും സ്ഥലത്ത് എത്തി. ടവറിന് മുകളില്‍ കയറിയ തിരുന്നാവായ സ്വദേശി ടി.കെ മുഹമ്മദിനെ അനുനയപ്പിച്ച് താഴെ ഇറക്കി. മഹല്ല് കമ്മിറ്റിയില്‍ നിന്ന് ഊര് വിലക്കിയതില്‍ മനംനൊന്താണ് മുഹമ്മദ് ആത്മഹത്യ ഭീഷണി മുഴക്കിയതെന്നും എസ്പിക്കും വഖഫ് ബോർഡിനും പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും മുഹമ്മദ് പറയുന്നു. 2010 മുതല്‍ ഊരു വിലക്കിയതായാണ് മുഹമ്മദിന്റെ പരാതിയില്‍ പറയുന്നത്. മരണം സംഭവിച്ചാല്‍ കബർസ്ഥാനില്‍ മറവ് ചെയ്യില്ലെന്നും ഭീഷണിയുണ്ട്. പരാതിയില്‍ നടപടി ഉടൻ ഉണ്ടാകുമെന്ന് പൊലീസ് ഉറപ്പു നല്‍കിയതിനുശേഷമാണ് മുഹമ്മദ് നാട്ടിലേക്ക് മടങ്ങിയത്.

തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved