മുളയങ്കാവ് വണ്ടുംതറയിൽ വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസുകാരന് മരിച്ചു
Pulamanthole vaarttha
വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്
കൊപ്പം : വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസുകാരന് മരിച്ചു.കൊപ്പം വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത് വീടിനോട് ചേർന്ന് നൂറു മീറ്റർ അകലെ വയലിലാണ് കുളം സ്ഥിതി ചെയ്യുന്നത്. ഇന്ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്. വീടിന് പിറകിലുള്ള ഇങ്ങോട്ട് കുഞ്ഞ് തനിയെ നടന്നു പോയതാവാം എന്നാണ് അനുമാനം കുട്ടിയെ കണ്ടെത്തിയ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved