സുമനസുകളുടെ കാരുണ്യ ഹസ്തവും തുണയായില്ല കുരുന്ന് സായൂജ് വിടപറഞ്ഞു
Pulamanthole vaarttha
വളപുരം : ഒരു നാട് മുഴുവൻ പ്രാർത്ഥനയോടും കാരുണ്യ ഹസ്തതോടെയും ചേർത്ത് പിടിച്ചിട്ടും കുരുന്ന് സായൂജിനെ വിധിയുടെ കൈകളിൽ നിന്നും രക്ഷിക്കാനായില്ല. വളപുരത്തെ ജന്മനാൽ കരൾ തകരാറുള്ള ഒരു വയസു പ്രായമായ സായൂജ് കൃഷ്ണ കഴിഞ്ഞ ദിവസം രാവിലെ 8 മണിക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് മരണമടഞ്ഞു.20 ദിവസത്തോളം ഇവിടെ ICU വിൽ ചികിത്സയിലായിരുന്നു. കുഞ്ഞിന്റെ അസുഖം മൂലം മനോവിഷമത്തിലായ പിതാവ് മാസങ്ങൾക്ക് മുൻപ് കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം വെച്ച് മരണ പെട്ടിരുന്നു.
ജന്മനാൽ കരൾ തകരാറുള്ള കുഞ്ഞിന്റെ ചികിത്സക്കായി ചികിത്സാ സഹായകമ്മിറ്റിയുടെ നേതൃത്വത്തിൽ 10/6/23 മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ ലിവർ മാറ്റിവെക്കുന്നതിന് ചികിത്സയിൽ ആയിരുന്നു.

വളപുരം സ്വാദേശികളായ ജയേഷ് കരിമ്പാടത്തിന്റെയുംസുനിതയുടെയും മകനായ ഈ കുരുന്നിന് അമ്മയുടെ കരൾ പകുത്ത് വെക്കാനായിരുന്നു ധാരണ. ഇതിനായി അമ്മയും കുഞ്ഞും കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയ സമയത്താണ് അച്ഛൻ ജയേഷ് 23/7/23 ന് കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയിൽ കാണപ്പെട്ടത്തു. ടുർന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങുകയും .20 ദിവസം മുൻപ് കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആവുകയുമായിരുന്നു
ഇന്നലെ രാവിലെ 8 മാണിയോട് കൂടി കുഞ്ഞിന് മരണം സംഭവിച്ചു. സംസ്കാരം ഷൊർണുർ പുണ്ണ്യതീരത്ത് നടത്തി
സഹോദരങ്ങൾ സായി കൃഷ്ണ, സജയ് കൃഷ്ണ. രണ്ടു പേരും വിദ്യാർത്ഥികളാണ്.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved