ലോകത്തെ കരയിച്ച ഫലസ്തീനിലെ കുഞ്ഞു മുഹമ്മദ് ഇപ്പോൾ സന്തോഷവാനാണ്;
Pulamanthole vaarttha
സ്ഫോടനത്തിന്റെ ഭയാനക നിമിഷം തീര്‍ത്ത ഭീതിയില്‍ വിറ പൂണ്ട കുഞ്ഞു ബാലന്റെ പുതിയ വീഡിയോ പങ്കു വെച്ച് മാധ്യമ പ്രവര്ത്തകന്..
ഗസ്സ: ഓര്‍മയില്ലേ ആ കുരുന്ന് ബാലനെ. ഗസ്സയിലെ ബോംബ് സ്ഫോടനങ്ങള്‍ക്കിടയില്‍ നിന്ന് ജീവിതത്തിലേക്ക് എത്തിപ്പെട്ട കുരുന്ന് ബാലന്. ഒരു ആശുപത്രി ഇടനാഴിയില്‍, അങ്ങോട്ടുമിങ്ങോട്ടും ധൃതിപിടിച്ച് വേവലാതിയോടെ ഓടുന്ന നൂറുകണക്കിനാളുകള്‍ക്കിടയില്‍ തനിച്ച് സ്ഫോടനത്തിന്റെ ഭീകരതയുടെ നടുക്കം വിട്ടുമാറാതെ വിറച്ച് വിതുമ്പി നിന്ന ആ കുഞ്ഞു ബാലന് . ഒടുവില്‍ ഡോക്ടര്‍ അവനെ ചേര്‍ത്തണക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ കണ്ട് നമ്മളും കരഞ്ഞിട്ടുണ്ടാവും. മുഹമ്മദ് എന്നാണ് അവന്റെ പേര്.

അവന്റെ പുതിയ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഫോട്ടോ മാധ്യമപ്രവര്‍ത്തകനായ അബ്ദുല്ല ഒരു അഭയാര്‍ത്ഥി ക്യാംപില്‍ കളിച്ചും ചിരിച്ചും നടക്കുകയാണവന്‍ ഇപ്പോൾ . സ്ഫോടനത്തിന്റെ നടുക്കവും നഷ്ടങ്ങളും അവന്റെ ഉള്ളില്‍ നിന്ന് ഫലസ്തീന് ജനത മായ്ച്ചു കളഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളെ അത്രമേല്‍ സ്നേഹിക്കുന്നവര്‍ക്കേ ആഴക്കടലിലും അഗാധതയുള്ള ഈ മുറിവുകളെ ഉണക്കാന്‍ കഴിയൂ. ഫലസ്തീന് അങ്ങിനെയാണ്. കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിക്കുന്നവര്‍.

സ്നേഹം കൊണ്ട് പൊതിയുന്നവര്‍ ഒരു പാട് കണ്ണീര് ചിത്രങ്ങള്‍ക്കിടയില്‍ തെളിയുന്ന ചില സന്തോഷ വര്‍ത്തമാനങ്ങള്‍ എന്ന് പറഞ്ഞാണ് അബ്ദല്ലാഹ് ഈ വീഡിയോ പങ്കുവെക്കുന്നത്. ‘സത്യം പുറത്തു കൊണ്ടു വരുന്ന ചിത്രങ്ങള്‍ പങ്കുവെക്കുക എന്നത് ഞങ്ങളുടെ മാധ്യമ ധര്‍മമാണ്. അതുപോലെ തന്നെ ഞങ്ങള്‍ ഞങ്ങളുടെ മാനുഷിക ധര്‍മം നിറവേറ്റാനും മറക്കാറില്ല. ദൈവത്തിന് നന്ദി മുഹമ്മദ് അബൂ ലഅ്ലി എന്ന കുഞ്ഞിന്റെ മുഖത്തെ പുഞ്ചിരി ഞങ്ങള്‍ തിരിച്ചു കൊണ്ടു വന്നിരിക്കുന്നു. നിങ്ങളില്‍ പലരും അവനെ കുറിച്ച് അന്വേഷിച്ചിരുന്നു. അവന് കുടുംബതോടൊപ്പം ക്യാംപില്‍ സന്തുഷടനായിരിക്കുന്നു.’– അദ്ദേഹം ഇന്‍സ്റ്റയില്‍ കുറിക്കുന്നു. അവരുടെ കുഞ്ഞു ശരീരങ്ങളിലും മനസ്സിലുമേറ്റ ആഴമേറിയ മുറിവുകള്‍ക്കും നോവുകള്ക്കുമിടയിലും കുഞ്ഞുകുഞ്ഞു കാര്യങ്ങളില്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ സന്തോഷിക്കുന്നത് ലോകത്തിന് കാണിച്ചു തരികയാണ്- അദ്ദേഹം കുറിക്കുന്നു…

തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved