ലോകത്തിലെ ഏറ്റവും പ്രായം കൂടിയയാള്‍ ദേ ഇങ്ങ് വളാഞ്ചേരിഎടയൂരിൽ; അഞ്ച് തലമുറകളോടൊപ്പം 120-ാം വയസിലും കുഞ്ഞീരുമ്മ ഹാപ്പിയാണ്
Pulamanthole vaarttha
വളാഞ്ചേരി : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി വളാഞ്ചേരി പൂക്കാട്ടിരി എടയൂർ സ്വദേശിനി കുഞ്ഞീരുമ്മ. ആധാര്‍ കാര്‍ഡിലെ വിവരമനുസരിച്ച് ഇക്കഴിഞ്ഞ ജൂണില്‍ കുഞ്ഞീരുമ്മയ്ക്ക് 120 വയസ് പൂര്‍ത്തിയായി.

കുഞ്ഞീരുമ്മയുടെ ആധാര്‍ കാര്‍ഡ്
അഞ്ച് തലമുറയിലെ മക്കളെയും കാണാനും താലോലിക്കാനുമുള്ള ഭാഗ്യം കുഞ്ഞീരുമ്മയ്ക്കുണ്ടായി. സ്പെയിനിലെ 116 വയസുകാരിയായ മരിയ ബ്രാൻയാസിനാണ് നിലവില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസില്‍ ഇടം നേടിയിട്ടുള്ളത്. എന്നാല്‍ മരിയ ബ്രാൻയാസിനെയും മറികടന്ന് 120-ാം വയസിലും ചുറുചുറുക്കോടെ ജീവിക്കുകയാണ് കുഞ്ഞീരുമ്മ. മക്കളും കൊച്ചു മക്കളും അവരുടെ മക്കളുമൊക്കെയായി അഞ്ച് തലമുറയ്ക്കൊപ്പം സന്തോഷവതിയാണ് കുഞ്ഞീരുമ്മ. ഇപ്പോഴും നന്നായി കണ്ണ് കാണാനും, ചെവി കേള്‍ക്കാനും കുഞ്ഞീരുമ്മയ്ക്ക് സാധിക്കും. വാര്‍ദ്ധക്യത്തില്‍ വന്ന് പിടിപ്പെടുന്ന യാതൊരു വിധ രോഗവും കുഞ്ഞീരമ്മയെ അലട്ടുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കുറച്ച് വര്‍ഷം മുൻപ് തട്ടി വീണതോടെ പിന്നീടുള്ള ജീവിതം ചക്രക്കസേരയിലായി എന്നത് മാത്രമാണ് ഈ പ്രായത്തിൽ ഇവരെ അലട്ടുന്നത് .

17-ാമത്തെ വയസിലായിരുന്നു കുഞ്ഞീരുമ്മയുടെയും കലമ്പൻ സെയ്താലിയുടെയും വിവാഹം. അദ്ദേഹം മരിച്ചിട്ട് 44 വർഷം കഴിഞ്ഞു. 02.06.1903-ലാണ് കുഞ്ഞീരുമ്മ ജനിച്ചത്. ഖിലാഫത്ത് സമരകാലാത്ത് വയസ്സ് 17. വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നതിനാൽ പുറംലോക വാർത്തകൾ കേട്ടത് കുറവാണ്. ഖിലാഫത്ത് സമരത്തിൽ കുഞ്ഞീരുമ്മയുടെ പിതാമഹനെ ബ്രിട്ടീഷുകാർ പിടിച്ച് കൊണ്ടുപോയതും പിന്നീട് വിട്ടയച്ചതും അവർ ഓർമ്മിച്ചെടുക്കുന്നു കുഞ്ഞീരുമ്മ 14 പ്രസവിച്ചു. 5 പേർ പ്രസവത്തിലേ മരിച്ചു. 9 പേർ ബാക്കിയായി. ഇപ്പോൾ രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ജീവിച്ചിരിപ്പുണ്ട്. നിരവധി തലമുറകളിലായി കുഞ്ഞീരുമ്മയുടെ മക്കളും പേരമക്കളുമെല്ലാമായി ഉദ്ദേശം അഞ്ഞൂറോളം പേരുണ്ട്. എല്ലാവരെയും കൂട്ടി കുഞ്ഞീരുമ്മയുടെ 120-ാം പിറന്നാൾ വലിയ ആഘോഷത്തിലായിരുന്നു ഈ കഴിഞ്ഞ മെയ് ഇരുപത്തി ഒൻപതിന് തറവാട്ടിൽ ആഘോഷിച്ചത്.

നല്ല ഓർമ്മശക്തിയും സംസാരശേഷിയും കുഞ്ഞീരുമ്മ നൂറ്റിഇരുപതാം വയസ്സിലും കാത്ത് സൂക്ഷിക്കുന്നു. നല്ല വൃത്തിയുള്ള വസ്ത്രധാരണം. കറുപ്പ് സൂപ്പും വെള്ള പെൺകുപ്പായവും തൂവെള്ള ഓയിൽ തട്ടവും ധരിച്ച് വീൽചെയറിൽ കുഞ്ഞീരുമ്മ ഇരിക്കുന്നത് കാണാൻ വളാഞ്ചേരി കാട്ടിപ്പരുത്തിയിലെ പ്രഗൽഭ നാട്ടുവൈദ്യനായിരുന്ന ചങ്ങമ്പള്ളി ആലിക്കുട്ടി ഗുരുക്കളുടെ സഹോദരിയുടെ മകളാണ് കുഞ്ഞീരുമ്മ.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved