41,000 കിലോമീറ്റര്‍ പിന്നിട്ട് , 27 സംസ്ഥാനങ്ങള്‍ താണ്ടി മഹാരാഷ്ട്ര സ്വദേശി ശിവാജി പാട്ടീലിന്റെ .സൈക്കിൾ യാത്ര ദൈവത്തിൻറെ സ്വന്തം നാട്ടിലൂടെ

Pulamanthole vaarttha
പുലാമന്തോൾ : ഇത് മഹാരാഷ്ട്ര സ്വദേശി ശിവാജി പാട്ടീല്‍ സൈക്കിളില്‍ ഇന്ത്യ ചുറ്റും വാലിബന് 2021 ല്‍ ആരംഭിച്ച സൈക്കിള്‍ യാത്ര രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ 41,000 കിലോമീറ്ററുകളും , 27 സംസ്ഥാനങ്ങളും താണ്ടി മഹാരാഷ്ട്ര സ്വദേശി ശിവാജി പാട്ടീല്‍. കേരളത്തിലൂടെ യാത്ര തുടരുന്നു അദ്ദേഹത്തിന്റെ സൈക്കിൾ യജ്ഞ പരിപാടി കഴിഞ്ഞ ദിവസം പുലാമന്തോൾ പാലത്തിലൂടെ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു.
മഹാരാഷ്ട്രയിലെ സ്വദേശമായ നന്ദേഡില്‍ നിന്നും 2021 ല്‍ ആരംഭിച്ച സൈക്കിള്‍ യാത്ര രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ 27 സംസ്ഥാനങ്ങളും 41,000 കിലോമീറ്ററും താണ്ടി അദ്ദേഹം സ്വദേശമായ മഹാരാഷ്ട്രയിലേക്കുള്ള തിരിച്ചുള്ള യാത്രയിലാണ് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചത്. 17 ദിവസമായി കേരള സംസ്ഥാനത്തിലൂടെയുളള യാത്ര. കന്യാകുമാരിയില്‍ നിന്നാണ് കേരളത്തില്‍ പ്രവേശിച്ചത്.
ഇന്നും നാളെയുമായി കേരളം പൂര്‍ത്തിയാക്കി വഴിക്കടവ് ചെക്ക് പോസ്റ്റ് വഴി കര്‍ണ്ണാടകത്തിലേക്ക് കടക്കാനാണ് ഇദ്ദേഹത്തിന്റെ പ്ലാൻ . ഇനി മൂന്ന് സംസ്ഥാനങ്ങളിലൂടെയും സൈക്കിള്‍ യാത്ര നടത്തി നാട്ടില്‍ തിരിച്ചെത്താനാണ് ശിവാജി പാട്ടീലിന്റെ ആഗ്രഹം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുധാനന്തര ബിരുധം നേടിയ ഈ യുവാവ് സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ജോലിചെയ്തു വരികയായിരുന്നു.
തിരിച്ച് നാട്ടിലെത്തിയാല്‍ വീണ്ടും തന്റെ അധ്യാപക ജോലി തുടരാണ് ആഗ്രഹമെന്നും ശിവാജി പറയുന്നു. കേരളത്തിലെ ജനങ്ങളെല്ലാം തന്നെ വളരെ ബഹുമാനത്തോടും, സന്തോഷത്തോടെയുമാണ് വരവേറ്റത്. രാത്രി കാലങ്ങളില്‍ പെട്രോള്‍ പമ്പുകളിലും, ചില സുഹൃത്തുകളുടെ വീടുകളിലുമാണ് താമസിച്ചതെന്നും ശിവാജി പാട്ടീൽ പറയുന്നു.പലആളുകളും ഒരുലക്ഷ്യം വച്ചു സൈക്കിളിൽ ഇന്ത്യ ചുറ്റുമ്പോൾ ഗ്രാമങ്ങളും പട്ടണങ്ങളും അവിടുത്തെ സംസ്കാരങ്ങളും തൊട്ടറിയാനാണ് ഇദ്ദേഹം തൻറെ സൈക്കിൾ യാത്രയിലൂടെ ശ്രമിക്കുന്നത്
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved