ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി
Pulamanthole vaarttha
അപൂർവ റെക്കോർഡ് സ്വന്തമാക്കി പിഎസ്ജിയുടെ അർജന്റീന ഇതിഹാസം ലയണൽ മെസി. ഇവിടെയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസി പിന്തള്ളിയത്. പെനാൽറ്റി ഇല്ലാതെ കരിയറിൽ 672 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് മെസി സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്.
671 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് ആണ് മെസി ഇവിടെ മറികടന്നത്. റൊണാൾഡോയെക്കാൾ 150തിലധികം മത്സരം കുറച്ചു കളിച്ചാണ് മെസി നേട്ടത്തിലെത്തിയത്.
കഴിഞ്ഞ ദിവസം ലിയോണിനെതിരായ പോരാട്ടത്തിൽ ഒരു ഗോൾ നേടിയാണ് അർജന്റീന താരം റെക്കോർഡ് സ്വന്തം പേരിലാക്കി. കളിയുടെ അഞ്ചാം മിനിറ്റിൽ നെയ്മർ- മെസി കൂട്ടുകെട്ടിൽ നിന്നായിരുന്നു ഗോളിന്റെ പിറവി.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved